71 തികച്ച് മലയാളത്തിന്റെ യുവത്വം

Web Desk
2 Min Read

കൊച്ചി: സെപ്തംബര്‍ ഏഴ്- മലയാള ചലച്ചിത്ര ലോകത്തെ നിത്യവിസ്മയങ്ങളിലൊന്നിന് ഇന്ന് 71 വയസ്സ് തികയുന്നു. മമ്മൂട്ടി- മലയാള സിനിമയുടെ നിത്യവിസ്മയമായി അരനൂറ്റാണ്ടും ജീവിതത്തില്‍ 71 വയസ്സും പൂര്‍ത്തിയാക്കി.

city exchange

അടങ്ങാത്ത അഭിനയ മോഹവുമായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കയറി വന്ന മമ്മൂട്ടിയുടെ വളര്‍ച്ച പിന്നീട് വളരെ വേഗത്തിലായിരുന്നു. പ്രേംനസീറും ജയനും മധുവും സത്യനും സുകുമാരനും ഉള്‍പ്പെടെയുള്ളവര്‍ അടക്കിവാണ മലയാള ചലച്ചിത്രം പിന്നീട് വര്‍ഷങ്ങളോളം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമായിരുന്നു. പുതിയ താരങ്ങള്‍ പലരും ഉദയം ചെയ്തപ്പോഴും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനങ്ങള്‍ വലുതായതല്ലാതെ കുലുക്കമൊന്നും സംഭവിച്ചില്ല.

വേഷമന്വേഷിച്ച് സിനിമാ സെറ്റുകള്‍ സന്ദര്‍ശിച്ച ആദ്യകാലത്തെ വളരെ അഭിമാനത്തോടെയാണ് മമ്മൂട്ടി ഓര്‍ക്കാറുള്ളത്. ഇപ്പോഴും താന്‍ സംവിധായകരോട് വേഷം ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

- Advertisement -
Ad image

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ കരിയറിലെ വളര്‍ച്ചയ്ക്കായി ഇപ്പോഴും കഠിനമായി പ്രവര്‍ത്തിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. പുതിയ കാഴ്ചപ്പാടുകളുമായി സമീപിക്കുന്ന ആര്‍ക്കും ധൈര്യത്തോടെ തിയ്യതി നല്‍കുന്ന മമ്മൂട്ടി അത്തരം സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്.

മൂന്നു തവണ ദേശീയ പുരസ്‌ക്കാരം നേടിയ മമ്മൂട്ടിക്ക് അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 12 തവണ ഫിലിം ഫെയര്‍ പുരസ്‌ക്കാരവും ലഭിച്ച മമ്മൂട്ടിക്ക് 1998ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയും ഡിസംബറില്‍ കാലിക്കറ്റ് സര്‍വകലാശാലയും ഡി ലിറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1951 സെപ്തംബര്‍ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് പാണപറമ്പില്‍ ഇസ്മാഈലിന്റേയും ഫാത്തിമയുടേയും മകനായി മമ്മൂട്ടിയുടെ ജനനം. കോട്ടയം ജില്ലയിലെ ചെമ്പിലായിരുന്നു ബാല്യം. ചന്തിരൂര്‍, കുലശേഖരമംഗലം, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, മഹാരാജാസ് കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ചേരിയില്‍ അഡ്വ. ശ്രീധരന്‍ നായരുടെ കീഴില്‍ അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങി.

ഇബ്രാഹിംകുട്ടി, സക്കരിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങള്‍.

മഹാരാജാസിലെ പഠന കാലത്ത് അനുഭവങ്ങള്‍ പാളിച്ചകളില്‍ ചെറിയ വേഷത്തിലെത്തിയ മമ്മൂട്ടി എം ടി വാസുദേവന്‍ നായരുടെ ദേവലോകത്തിലാണ് പ്രധാന വേഷം ചെയ്തത്. എന്നാല്‍ സിനിമ പൂര്‍ത്തിയായില്ല. കെ ജി ജോര്‍ജ്ജ് സംവിധാനം നിര്‍വഹിച്ച മേളയാണ് മികച്ച വേഷത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.

സുല്‍ഫത്താണ് മമ്മൂട്ടിയുടെ ഭാര്യ. സുറുമി, ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് മക്കള്‍.

Share This Article
Leave a Comment
error: Content is protected !!