

കോഴിക്കോട്: സെഞ്ച്വറി ഷോപ്പിംഗ് കോംപ്ലക്സ് അസോസിയേഷന് ഓണാഘോഷം നടത്തി. രണ്ടായിരം പേര്‍ക്ക് ഓണപ്പായസം വിതരണം ചെയ്തത് മുഖ്യആകര്‍ഷണമായി:

ആയിരത്തിലധികം ജീവനക്കാരും ഉടമകളും ചേര്‍ന്ന സംഘടനയില്‍ നിന്നും ഏഴ് ഗ്രൂപ്പായി തിരിച്ച് പൂക്കള മത്സരം നടത്തി. സമ്മാന വിതരണം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്ശന് നിര്‍വ്വഹിച്ചു. പ്രസിഡന്റ് എം പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അജീഷ് അത്തോളി, എ വി ഫര്‍ദിസ്, സെക്രട്ടറി ബി വി സാദിഖ്, കെ കെ അബ്ദുല്‍ വഹാബ്, കെ പി നിധിന് രാജ്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
