ഇന്ത്യ- യു എ ഇ വിമാന സര്‍വീസ് നീണ്ടേക്കുമെന്ന് ഇത്തിഹാദ്

Web Desk
1 Min Read

അബൂദബി: വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യു എ ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ദീര്‍ഘിച്ചേക്കുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് യു എ ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നീളുക. സര്‍ക്കാര്‍ ഉത്തരവുകളെ ആശ്രയിച്ചാണ് തിയ്യതി നീളാന്‍ സാധ്യതയുള്ളതെന്നാണ് ഇത്തിഹാദ് വ്യക്തമാക്കുന്നത്.
യു എ ഇ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന്, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് യു എ ഇയിലേക്കുള്ള ഇത്തിഹാദിന്റെ യാത്ര സര്‍വീസുകള്‍ ആഗസ്ത് ഏഴു വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
കോവിഡ് രോഗബാധ അനുദിനം വര്‍ധിക്കുന്നതാണ് നിലവിലുള്ള സാഹചര്യം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായിട്ടാണ് അന്തിമ തീരുമാനമെന്നും ഇത്തിഹാദ് വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!