ക്വിസറ്റ് അബുദാബി കമ്മ്യൂണ്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

അബുദാബി: ക്വിസ്റ്റ് പ്രമോഷന്‍ കൗണ്‍സില്‍ അബുദാബിയുടെ നേതൃത്വത്തില്‍ ക്വിസ്റ്റ് കമ്മ്യുണ്‍ അഹ്‌ലന്‍ റബീഹ് 2022 എന്ന പേരില്‍ ക്വിസ്റ്റ് ഫൗണ്ടേഷന്റെ പ്രചരണാര്‍ഥം യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയുടെ നാഷനല്‍തല ഉദ്ഘാടനം അബുദാബി ഐ സി എഫ് ഓഫീസില്‍ നടന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിസ്റ്റ് ഫൗണ്ടേഷന്‍ കാര്‍ണാടകയിലും ആന്ധ്രപ്രദേശിലും മോറല്‍ എഡ്യൂകേഷന്‍, എഡ്യൂ കെയര്‍, പ്രീ സ്‌കൂള്‍, പബ്ലിക് സ്‌കൂള്‍, സ്‌കില്‍ ഡവലപ്‌മെന്റ്, ഡ്രീം ഹോം തുടങ്ങി ഒട്ടനവധി സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

city exchange

ക്വിസ്റ്റ് ഫൗണ്ടേഷന്‍ പ്രചരണാര്‍ഥം യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ് ക്വിസ്റ്റ് ഭാരവാഹികള്‍. ക്വിസ്റ്റ് നാഷനല്‍ ലീഡേഴ്സിനുള്ള സ്വീകരണം, ബുര്‍ദ പാരായണം, ഡോക്യൂമെന്റ് പ്രദര്‍ശനം, മദ്ഹു റസൂല്‍ പ്രഭാഷണം നടന്നു. ക്വിസ്റ്റിന്റെ പുതിയ പദ്ധതി വി കെയര്‍ ഉല്‍ഘാടനവും പരിപാടിയില്‍ നടന്നു.

ഐ സി എഫ് നോളേജ് സെല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സഅദി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. റഫീഖ് ആണ്ടോണ അധ്യക്ഷത വഹിച്ചു. ക്വിസ്റ്റ് ഡയരക്ടര്‍ ജനറല്‍ സയ്യിദ് മിദ്ലാജ് അല്‍ ഖാദിരി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയരക്ടര്‍ മന്‍സൂര്‍ അലി ഖാദിരി ക്വിസ്റ്റ് സന്ദേശ പ്രഭാഷണം നടത്തി, ഹസ്സൈനാര്‍ അമാനി, ക്വിസ്റ്റ് നാഷനല്‍ നേതാക്കളായ നെല്‍ക അബ്ദുല്ല ഹാജി, ജുനൈദ്, റസാഖ് ഹാജി, കബീര്‍ ബായമ്പാടി, അന്‍വര്‍, ഇക്ബാല്‍ കുന്തപുര സംബന്ധിച്ചു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും റഹീസ് പി സി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!