

ദോഹ: കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉപ വിഭാഗമായ വെല്‍ഫയര്‍ വിങ് ഖത്തറിലെ പ്രവാസികള്‍ക്കായി വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രവാസി ക്ഷേമനിധി, നോര്‍ക്ക അംഗത്വം, ഐ സി ബി എഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ അംഗത്വം എടുക്കാനുള്ള അവസരമാണ് ക്യാമ്പയിന്‍ ലക്ഷ്യമിട്ടത്. നൂറ് കണക്കിന് പ്രവാസികള്‍ ക്യാമ്പയിന്‍ അവസരം പ്രയോജനപ്പെടുത്തി.

തുമാമ കെ എം സി സി ഹാളില്‍ നടന്ന പരിപാടി കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. നവാസ് വി വി ഖിറാഅത്ത് നടത്തി. അബ്ദു വാളാഞ്ഞി അധ്യക്ഷത വഹിച്ചു. കെ എം സി സി ഗൈഡ് ചെയര്‍മാന്‍ ജാഫര്‍ തയ്യില്‍ പദ്ധതി വിശദീകരിച്ചു.

ജില്ലാ കെ എം സി സി പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സംസ്ഥാന ഭാരവകളായ അന്‍വര്‍ ബാബു, അബൂബക്കര്‍ പുതുക്കുടി, ഫൈസല്‍ കേളോത്ത്, അഷ്റഫ് ആറളം എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ഭാരവാഹികളായ അജ്മല്‍ തെങ്ങലക്കണ്ടി, ശരീഫ് പി സി, നവാസ് കോട്ടക്കല്‍, റൂബിനാസ് കോട്ടേടത്ത്, ഷബീര്‍ മേമുണ്ട, ഫിര്‍ദൗസ് മണിയൂര്‍, മണ്ഡലം നേതാക്കള്‍, വെല്‍ഫെയര്‍ വിങ് അംഗങ്ങളായ മുഹമ്മദ് അലി പി സി, റഷീദ് കെ എം, യൂസഫ് ടി കെ, അബ്ദുല്‍ അസീസ്, പി എം സുനില്‍, ഷരീഫ്, മുഹമ്മദ് അലി, നിബ്രാസ്, ഷുക്കൂര്‍ സി പി, ഷമി ടി പി, മുഹമ്മദ്, ഷറഫുദ്ദീന്‍, ആസിഫ് വി എന്നിവര്‍ നേതൃത്വം നല്‍കി.
വെല്‍ഫയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷംസു കൊടുവള്ളി സ്വാഗതവും സുനില്‍ അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.

