വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള ഫെസ്റ്റ് 27ന്

Web Desk
1 Min Read

ദോഹ: കേരള ഫെസ്റ്റ് 2023 ഒക്ടോബര്‍ 27ന് അല്‍ ആസ്പയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

city exchange

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റില്‍ ബെഞ്ച് മാര്‍ക്ക് ഇവന്റ്‌സും അത്‌ലന്‍ സ്‌പോര്‍ട്‌സും സീഷോര്‍ ഖത്തറും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തിന്റെ പൊതുവായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സംസ്‌ക്കാരം, പാരമ്പര്യം, ജീവിത രീതി തുടങ്ങിയവ ചേര്‍ത്തുള്ള രാഷ്ട്രീയേതരമായ ഫോറമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.

- Advertisement -
Ad image

കേരള ഫെസ്റ്റില്‍ ഖത്തറിലെ കമ്യൂണിറ്റി നേതാക്കളും പ്രമുഖ വ്യക്തികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അണിചേരും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വിവിധ വിനോദ പരിപാടികളും പൂക്കളം, പായസ മത്സരങ്ങളുമാണ് അരങ്ങേറുക. ഇതോടൊപ്പം ഗ്രാന്റ് എക്‌സിബിഷനും അരങ്ങേറും.

വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന സാംസ്‌ക്കാരിക സംഗീത പരിപാടിക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ wwww.kerala-fest.com വഴി ലഭ്യമാകും. സിംഗിള്‍ എന്‍ട്രി വിവിഐപി ടിക്കറ്റിന് 500 റിയാലും സിംഗിള്‍ എന്‍ട്രി വി ഐ പിക്ക് 300 റിയാലും ദമ്പതികള്‍ക്ക് 500 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ടിക്കറ്റ് നിരക്ക് സിംഗിള്‍ ടിക്കറ്റിന് 150, നാല് സീറ്റുകള്‍ക്ക് 500, സിംഗിള്‍ എന്‍ട്രിക്ക് 100, 40 എന്നീ നിരക്കുകളാണ് ഈടാക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കരിയാട്, കാഞ്ജാന്‍, ഫാസില്‍, ഹബീബ്, ലിജിന്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ത്താ സമ്മേളനത്തോടനുബന്ധിച്ച് ടിക്കറ്റ് പ്രകാശനവും നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!