കായംകുളം പ്രവാസി അസോസിയേഷന്‍ രൂപീകരണം 16ന്

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ജോലി ചെയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശികള്‍ക്കു (തെക്ക് കൃഷ്ണപുരം, വടക്ക് കരീലകുളങ്ങര, കിഴക്ക് രണ്ടാംകുറ്റി, പടിഞ്ഞാറു കൊച്ചിയുടെ ജട്ടി വരെയുള്ള പ്രവാസികള്‍) വേണ്ടിയുള്ള ഒരു സംഘടന കായംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ എ പി എ ക്യു) രൂപീകരണവും കായംകുളത്തു നിന്നും വര്‍ഷങ്ങളായി ഖത്തറില്‍ ജോലിയും ബിസിനസും കലാ- കായിക സാംസ്‌കാരിക സാമൂഹ്യ മേഖലകളിലുള്ള പ്രമുഖ വ്യക്തികളെ ആദരിക്കല്‍ ചടങ്ങ് കൂടി ഉള്‍പ്പെടുന്ന സംഗമം സെപ്റ്റംബര്‍ 16ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30ക്ക് ഷാലിമാര്‍ പാലസ് നജ്മ ജൈദ സ്‌ക്വയറിന് സമീപം ചേരും.

city exchange

ജാതി മത വര്‍ഗ വര്‍ണ രാഷ്ട്രീയത്തിന് അതീതമായിട്ടാണ് സംഘടന രൂപം കൊണ്ടത്. ഖത്തറിലുള്ള പ്രവാസി സമൂഹത്തിനെന്ന പോലെ നാട്ടിലും സമൂഹ നന്മക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് സംഘടന സംവിധാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ എ പി എ ക്യു ലോഗോ പ്രകാശനം നടന്നു.

മാളിയേക്കല്‍ അബ്ദുല്‍ സത്താര്‍, അജി കടശ്ശേരില്‍, ഇര്‍ഷാദ് പായിക്കാട്ട്, അസീം സലാഹുദ്ദീന്‍, മുജീബ് കപ്പകശ്ശേരില്‍, അന്‍സാരി, ഫയാദ് കുഞ്ഞുമോന്‍, സിയാദ് സ്റ്റാര്‍, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് മുഹതസ്, ജുനൈദ് മുഹമ്മദ്, നഹാസ്, അന്‍സിഫ്, നാഫിദീന്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് 66571129, 77416430, 66156926, 33796860 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!