കലാഞ്ജലി സ്‌കൂള്‍ യുവജനോത്സവം: എം ഇ എസ് സ്‌കൂള്‍ ജേതാക്കള്‍; ബി പി എസ് രണ്ടാമത്

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യുവജനോത്സവം കലാഞ്ജലി സമാപിച്ചു. മീഡിയപെന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍. 98.6 എഫ് എം എന്നിവ സഹകരിച്ച് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് കലാഞ്ജലി സംഘടിപ്പിച്ചത്. 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 980 വിദ്യാര്‍ഥികള്‍ നാലു സ്റ്റേജുകളിലായി മൂന്നു ദിവസങ്ങള്‍ കൊണ്ട് 66 ഇനങ്ങളില്‍ മത്സരിച്ചു.

city exchange

സമാപന ചടങ്ങില്‍ കലാഞ്ജലി 2022ലെ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള റോളിംഗ് ട്രോഫി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിച്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് കൈമാറി. പങ്കെടുത്ത എല്ലാ കുട്ടികളെയും സ്‌കൂളുകളെയും അംബാസഡര്‍ അഭിനന്ദിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ കലാഞ്ജലിയുടെ ആശയത്തെയും ലക്ഷ്യത്തെയും അംബാസിഡര്‍ അഭിനന്ദിച്ചു. വേദികളുടെ ക്രമീകരണവും അന്തരീക്ഷവും കലാഞ്ജലി 2022 സംഘടിപ്പിക്കുന്ന രീതിയും അംബാസഡര്‍ പ്രത്യേകം പരാമര്‍ശിച്ചു.

- Advertisement -
Ad image

229 പോയിന്റ് നേടിയാണ് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. ബിര്‍ള പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കലാഞ്ജലി 2022ല്‍ പങ്കെടുത്ത എല്ലാ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കലാഞ്ജലി ചെയര്‍മാന്‍ ഹസ്സന്‍ ചൗഗുലെ, പ്രസിഡണ്ട് ഡോ. ഹസ്സന്‍ കുഞ്ചി, മീഡിയ കോര്‍ഡിനേറ്റര്‍ അന്‍വര്‍ ഹുസൈന്‍, കണ്‍വീനര്‍ ഷൈക് ഷമീം, ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതായിരുന്നു.
മത്സരത്തില്‍ വിധി കര്‍ത്താക്കള്‍ ആയി പങ്കെടുത്ത പ്രമുഖരെ വേദിയില്‍ ആദരിച്ചു. വിവിധ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

TAGGED:
Share This Article
Leave a Comment
error: Content is protected !!