

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത് ഗള്‍ഫ് രാജ്യങ്ങളില്‍ അരിവില കുത്തനെ കൂടാന്‍ ഇടയാക്കിയേക്കും. വിപണിയില്‍ ഇരുപത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഉപഭോഗം കുറവുള്ള ബസുമതി അരിക്ക് തീരുവ ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവാസികള്‍ വലിയ തോതില്‍ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുവക്ക് ആനുപാതികമായ വില വര്‍ധന വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ അരി ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.

