

ദോഹ: ഐ സി എഫിന്റെ രണ്ടാംഘട്ട ഉംറ ഖത്തറില്‍ നിന്നും പുറപ്പെട്ടു. 65 തീര്‍ഥാടകരുള്ള സംഘത്തിന് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍, മുഹമ്മദ് കുട്ടി അന്വേരി എന്നിവാണ് നേതൃത്വം നല്‍കുന്നത്.

ഐ സി എഫ് നേതാക്കളായ കെ വി അബ്ദുല്ല ഹാജി, മുഹമ്മദ് ഷാ ആയഞ്ചേരി, മജീദ് മുക്കം, നൗഫല്‍ മലപ്പട്ടം തുടങ്ങിയ നാഷണല്‍ നേതാക്കളുടെ നേതൃത്വത്തില്‍ സംഘത്തിന് യാത്രയയപ്പ് നല്കി.
