
പയ്യന്നൂര്‍: മുസ്‌ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രഫഷണല്‍ മീറ്റും രണ്ടാമത് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും നടത്തുവാന്‍ യൂത്ത് ലീഗ് സംഗമത്തില്‍ തീരുമാനിച്ചു. പി കെ ഷബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുളള പരിപാടി ഉദ്ഘാടനം ചെയ്തു.

കെ ടി സഹദുല്ല (ചെയര്‍), പി കെ ഷബീര്‍ (വര്‍ക്കിംങ്ങ് ചെയര്‍), ജിയാസ് വെളളൂര്‍ (കണ്‍), ഷജീര്‍ ഇഖ്ബാല്‍ (ട്രഷ), ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍മാരായി പി എം ലത്തീഫ്, മുത്തലിബ് പുളിങ്ങോം, ഇര്‍ഷാദ് കാങ്കോല്‍, ശരീഫ് പെരിങ്ങോം എന്നിവരെയും പ്രഫഷണല്‍ മീറ്റ് പരിപാടി കണ്‍വീനറായി ഹസ്സന്‍ കൊറ്റി, വി കെ ഷാഫി, ഇഖ്ബാല്‍ കോയിപ്ര, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഹംസ കാട്ടൂര്‍, തഹ്‌സി ഖാത്തിം എന്നിവരടക്കം 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

എസ് കെ ശുക്കൂര്‍ ഹാജി, കെ കെ അഷ്‌റഫ്, എസ് കെ നൗഷാദ്, സൈനുല്‍ ആബിദ് കല്ല്യാശ്ശേരി, പി എം ലത്തീഫ്, വി കെ ഷാഫി, യു കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് മാസ്റ്റര്‍, മുത്തലിബ് പുളിങ്ങോം, അബ്ദുല്‍ ഫത്താഹ് തയ്യില്‍, എ ഒ പി ഹമീദ്, ഷമീമ ജമാല്‍, മുഹമ്മദ് കരമുട്ടം, മുര്‍ഷിദ് കോയിപ്ര, ഫായിസ് പി സി, സക്കീര്‍ തായിറ്റേരി തുടങ്ങിയവര്‍ സംസാരിച്ചു. എം എസ് എഫ്, യൂത്ത് ലീഗ്, മുസ്‌ലിം ലീഗ്, വനിതാ ലീഗ് നേതാക്കള്‍ പങ്കെടുത്തു.
