അനശ്വരാ രാജനും രഞ്ജിത്ത് സജീവും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ മൈക്ക് ഇനി ഒ ടി ടി പ്ലാറ്റ്‌ഫോമില്‍

Web Desk
1 Min Read

കൊച്ചി: ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ അനശ്വരാ രാജനും രഞ്ജിത്ത് സജീവും പ്രധാന വേഷങ്ങളിലെത്തി തിയേറ്ററില്‍ റിലീസ് ചെയ്ത മൈക്ക് ഒരേസമയം മൂന്ന് ഒ ടി ടി പ്ലാറ്റ്ഫോമുകളിലാണ് പ്രദര്‍ശനം ആരംഭിക്കുക. ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നിവയില്‍ സ്ട്രീം ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

city exchange

ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്. ബിവെയര്‍ ഓഫ് ഡോഗ്‌സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബര്‍ അലിയാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

- Advertisement -
Ad image

ഹൃദയം സിനിമയിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഹിഷാം അബ്ദുല്‍ വഹാബ് അടുത്തതായി ചെയ്യുന്ന മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങള്‍ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഹിഷാം മൈക്കിനായി സംഗീതം നിര്‍വഹിക്കുന്നു എന്നത് ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണമാകുന്നു. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്ക് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു, ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രണദിവെ എന്നിവര്‍ മൈക്കിന്റെ ഭാഗമാണ്.

Share This Article
Leave a Comment
error: Content is protected !!