

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ തിരുവനന്തപുരം സിറ്റി മേഖലയുടെ കീഴില്‍ തിരുമല യൂണിറ്റ് രൂപീകരിച്ചു.

നന്മ സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കൃഷ്ണന് നെടുങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുനില്‍ പട്ടിമറ്റം, മേഖലാ സെക്രട്ടറി എബ്രഹാം തോമസ്, സത്യദാസ് ജെ എസ്, അബൂബക്കര്‍ കുഞ്ഞ്, റവ. ഫാദര്‍ ജസ്റ്റിന് ജോസ് എന്നിവര്‍ സംസാരിച്ചു.
