ജെന്‍ഡര്‍ ന്യൂട്രാലിറ്റി മാനവിക- സ്ത്രീ വിരുദ്ധ ആശയം: എം എം അക്ബര്‍

Web Desk
1 Min Read

അബൂദാബി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് എം എം അക്ബര്‍. ഇതിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വര്‍ത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണമെന്നും എം എം അക്ബര്‍ അഭിപ്രായപ്പെട്ടു. മതനിരാസം ലിബറലിസം; ഒളിയജണ്ടകള്‍ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബൂദബി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മനുഷ്യ നാഗരികതയുടെ വളര്‍ച്ചയുടെ അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തും ലൈംഗിക ന്യുനപക്ഷങ്ങളെയും സ്ത്രീ സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചൂഷണം ചെയ്തുമാണ് ജെന്റര്‍ പൊളിറ്റിക്‌സ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇവയ്ക്കു പിന്നിലെ ഒളിയജണ്ടകള്‍ സമൂഹം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് നടക്കാനിരിക്കുന്ന പത്തതാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന സമ്മേളനം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടര്‍ മുനീര്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. മുസ്തഫാ തന്‍വീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ ആക്ടിങ് പ്രസിഡന്റ് വി വി ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഷ്ഹൂദ് പുളിക്കല്‍, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യു എ ഇ വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സലാം, കെ എം സി സി അബൂദബി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഷ്‌കര്‍ നിലമ്പൂര്‍, മുഹമ്മദ് മുഹ്സിന്‍ ടി സി, ഹാരിസ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!