മെഴ്‌സിഡസ് ബെന്‍സ് ട്രക്ക് ചാലഞ്ചില്‍ മലയാളി ഉള്‍പ്പെട്ട ടീമിന് രണ്ടാം സ്ഥാനം

Web Desk
1 Min Read

കോഴിക്കോട്: ജര്‍മനിയിലെ ട്രക്ക് നിര്‍മാതാക്കളായ ഡെയിംലര്‍ ട്രക്ക് നടത്തിയ മെഴ്‌സിഡസ് ബെന്‍സ് ട്രക്ക് ചാലഞ്ചില്‍ മലയാളി ഉള്‍പ്പെട്ട ടീമിന് രണ്ടാം സ്ഥാനം.
കോഴിക്കോട് സ്വദേശിയായ ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റ് ഹാനി മുസ്തഫ ഉള്‍പ്പെട്ട ഇന്ത്യ- യു സ്. ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

city exchange

ഇന്ത്യ, യു എസ് എ, യു കെ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ എക്‌സ്‌പേര്‍ട്ടുകളായ രണ്ടു പേര്‍ വീതമുള്ള ടീമുകള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്.
കോഴിക്കോട് ആസ്ഥാനമായി പുറത്തിറങ്ങുന്ന ഫ്ളൈ വീല്‍ ഓട്ടോമോട്ടീവിന്റെ ചീഫ് എഡിറ്ററാണ് ഹാനി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മോട്ടോര്‍ ചലഞ്ചുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ലോകത്തിലെ മികച്ച കാര്‍ തെരെഞ്ഞടുക്കുവാനുള്ള വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ജൂറിയിലുള്ള ഏക മലയാളി കൂടിയാണ്.

സാമൂഹ്യ പ്രവര്‍ത്തകനായ മുസ്തഫ മുഹമ്മദിന്റെയും നജ്മയുടെയും മകനാണ്. ഭാര്യ: നാസിയ. മക്കള്‍: സ്‌നേഹ, നസ്ബ, ഇബ്രാഹിം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!