
മലപ്പുറം:

മെട്രോമാന് രാഷ്ട്രീയം മടുത്തു തുടങ്ങി. സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. പരാജയത്തില്‍നിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താന്‍. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎല്‍എയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയം തന്നെ വേണമെന്നില്ല. ഇപ്പോള്‍ 90 വയസ്സായി. ഈ പ്രായത്തില്‍ ഇനി രാഷ്ട്രീയത്തിലേക്ക് ചെല്ലുന്നത് അപകടരമായ സ്ഥിതിയാണ്. കേരളത്തിലെ ബിജെപിയില്‍ നിരവധി തിരുത്തലുകള്‍ വേണം. നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താനാകുമെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീധരന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോടാണ് പരാജയപ്പെട്ടത്.

