

ദോഹ: ഗള്‍ഫില്‍ ആറ് രാഷ്ട്രങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം മുഖപത്രം പ്രവാസിവായന മാസികയുടെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഖത്തര്‍ നാഷണല്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌കാരിക സംഗമം സാമൂഹ്യ മാധ്യമങ്ങള്‍ നിയന്ത്രണം അനിവാര്യമോ എന്ന വിഷയം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് സൂമില്‍ നടക്കുന്ന പരിപാടി എ മുഹമ്മദ് ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍, കോണ്‍ഗ്രസ് മുന്‍ എം എല്‍ എ ശബരീനാഥ്, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല, പറവണ്ണ അബ്ദുറസാഖ് മൗലവി തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

