

ദോഹ: സെപ്തംബര്‍ 23-പകലും രാത്രിയും ഏകദേശം തുല്യ ദൈര്‍ഘ്യമുള്ള ദിവസം. സൂര്യന്‍ മധ്യരേഖയ്ക്ക് ലംബമായതിനാലാണ് ദിവസത്തിലെ രാപകലുകള്‍ക്ക് തുല്യദൈര്‍ഘ്യമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

ഉത്തരാര്‍ധ ഗോളത്തില്‍ ശരത്കാല വിഷുവം പ്രതിഭാസവും തെക്കന്‍ അര്‍ധ ഗോളത്തില്‍ വസന്ത വിഷുവവുമായിരിക്കും. പകലിന്റെ ദൈര്‍ഘ്യം 12 മണിക്കൂറും 7 മിനിറ്റും ആയിരിക്കുമ്പോള്‍ രാത്രി 11 മണിക്കൂറും 53 മിനിറ്റുമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 5:23ന് ഉദിച്ച സൂര്യന്‍ വൈകിട്ട് അഞ്ചരയ്ക്കാണ് അസ്തമിക്കുക. ശരത്കാല വിഷുദിനം കാലാവസ്ഥാ വ്യതിയാനങ്ങളുടെ സൂചകമായതിനാല്‍ ഈ പ്രതിഭാസം പ്രധാനമായി കണക്കാക്കുന്നു. കൂടാതെ, ഈ ദിവസം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദിശകള്‍ സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ കഴിയും.
ഈ ദിവസം സൂര്യന്‍ കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങളിലെ കൃത്യമായ സ്ഥാനങ്ങളില്‍ നിന്ന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. നാല് ജ്യോതിശാസ്ത്ര സീസണുകള്‍ (ശീതകാലം, വസന്തം, വേനല്‍, ശരത്കാലം) സംഭവിക്കുന്നത് ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്നതിന്റെ ഫലമായാണ്. കൂടാതെ ഭൂമിയുടെ അച്ചുതണ്ട് അതിന്റെ ഭ്രമണപഥത്തിന്റെ തലത്തിലേക്ക് 23.5 ഡിഗ്രി ചെരിഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്.

