

ദോഹ: രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയിട്ടും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടര്‍ കാണാനായില്ല. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ജര്‍മനി ആദ്യഘട്ടത്തില്‍ തന്നെ മടങ്ങി.

ജപ്പാന്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയതാണ് ജര്‍മനിക്ക് വിനയായത്. ജയിച്ച ജപ്പാന്‍ മാത്രമല്ല തോറ്റ സ്‌പെയിനും പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ ജയിച്ചിട്ടും ഗോള്‍ ശരാശരിയില്‍ പുറത്തേക്കുള്ള വഴിയാണ് ജര്‍മനിക്ക് തുറന്നത്.

പത്താം മിനുട്ടില്‍ ഗോളുമായാണ് ജര്‍മനി തുടങ്ങിയത്. സെര്‍ജിയോ നബ്രിയാണ് ജര്‍മനിക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 72, 85, 90 മിനുട്ടുകളില്‍ ജര്‍മനി കോസ്റ്റാറിക്കയുടെ വല കുലുക്കി. കോസ്റ്റാറിക്കയാവട്ടെ 58, 70 മിനുട്ടുകളിലാണ് തങ്ങളുടെ ഗോള്‍ നേടിയത്.

