ജെൻഡർ കാംപയിൻ നടത്തി

Web Desk
1 Min Read

ആലുവ: ദേശീയ ജെൻഡർ ക്യാംപെയിനിന്റെ ഭാഗമായി “നിശബ്ദമാകില്ല ഇനി ശബ്ദമുയർത്തും” എന്ന മുദ്രാവാക്യം ഉയർത്തി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 5, 6 വാർഡുകളിലെ കുടുംബശ്രീ എ ഡി എസുകൾ സംയുക്തമായി ജെൻഡർ റാലിയും ലിംഗ സമത്വ പ്രതിഞ്ജയും എടുത്തു. ലിംഗ അടിസ്ഥാനത്തിൽ വേർതിരിവു കാണിക്കാതെ
ആണിനും പെണ്ണിനും ഒരേ അവകാശം നേടുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ടു ഉദ്ദേശിക്കുന്നത്.

city exchange

ഇതിന്റെ ഭാഗമായി രാത്രി നടത്തം, പൊതുഇടങ്ങളിൽ സിനിമ പ്രദർശനം, ജെൻഡർ ചർച്ചകൾ, വിവിധ പരിപാടികൾ എന്നിവ നടത്തും. പൊതുഇടങ്ങളിൽ തുല്ല്യ അവകാശം നേടിയെടുക്കുക എന്നതാണ് ജെൻഡർ ക്യാംപെയിനിന്റെ പ്രധാന സന്ദേശം. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ജെൻഡർ ക്യാംപെയിൻ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു.

അഞ്ചാം വാർഡ് അംഗം ലൈല അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സി ഡി എസ് അംഗങ്ങളായ റാഹില കെ എ, സെമിത ഷംസുദ്ദീൻ, ആശ വർക്കർ ജാസ്മിൻ അലി, ഡി ജി യു ജി കെ വൈ റിസോഴ്സ് പേഴ്സൺ അൻഫിയ എന്നിവർ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!