
ആലുവ: കീഴ്മാട്, എടത്തല പഞ്ചായത്തുകളിലെ ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കോണ്‍ഗ്രസ്സ് നടത്തിയ സമരത്തിന് മറുപടിയായാണ് മറ്റൊരു കാരണവും കിട്ടാതെ സി പി എം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം നടത്തിയതെന്നും പഞ്ചായത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കി മുന്‍ഗണന കണക്കാക്കിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുളളതെന്നും പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളെ തഴഞ്ഞു എന്ന പ്രചരണം തെറ്റാണെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.

രണ്ടു വര്‍ഷമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണസമിതി ഭരണം തുടങ്ങിയിട്ട് യാതൊരു പരാതിയും പറയാതിരുന്ന സി പി എമ്മും സി പി എം അംഗങ്ങളും രാഷ്ട്രീയ കപട നാടകമാണ് നടത്തിയതെന്നും കഴിഞ്ഞ രണ്ടു വര്‍ഷവും ഭരണപക്ഷ അംഗങ്ങളേക്കാള്‍ കൂടുതല്‍ ഫണ്ട് ലഭിച്ചത് എതിര്‍പക്ഷം എന്നു നോക്കാതെ സമരം നടത്തിയ പ്രതിപക്ഷ അംഗങ്ങള്‍ക്കാണെന്നും വികസന കാര്യത്തില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റപക്ഷമുളളൂ എന്നും അഴിമതി, സ്വജനപക്ഷപാതം എന്ന സ്ഥിരം പല്ലവി അല്ലാതെ ഒരു കാര്യത്തിലും വ്യക്തമായ തെളിവു പറയാനോ ആരോപണം ഉന്നയിക്കാനോ കഴിയാതെ വെറും പ്രഹസന സമരം മാത്രമാണ് സി പി എം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയതെന്നും വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്കും പറഞ്ഞു.

കുറഞ്ഞ കാലം കൊണ്ട് കോണ്‍ഗ്രസ്സ് ഭരണസമിതി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വര്‍ഷങ്ങളായി കൃഷി നിലച്ചു പോയ ചൂര്‍ണ്ണിക്കരയില്‍ പുതിയ ഭരണസമിതി വന്നതിനു ശേഷം പ്രധാന പാടശേഖരങ്ങളായ കട്ടേപ്പാടത്തും ചവര്പ്പാടത്തും കൃഷി തുടങ്ങാന്‍ കഴിഞ്ഞതും പ്രധാന റോഡുകള്‍ എല്ലാം തന്നെ നന്നാക്കാന്‍ സാധിച്ചതും മാലിന്യത്തിനു പരിഹാരം കാണുന്നതിനായി പഞ്ചായത്ത് സബ്സിഡിയോടെ വീടുകളില്‍ ജീബിന്‍ നടപ്പാക്കിയതും വഴി വിളക്കുകള്‍ പുതിയതു എല്ലാ വാര്‍ഡുകളിലും ഇട്ടതുമെല്ലാം ഉള്‍പ്പടെ ഒട്ടനവധി വികസനങ്ങളാണ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്നതെന്നും ഇതില്‍ അസ്വസ്ഥതരായ സി പി എം കളള പ്രചരണമാണ് കോണ്‍ഗ്രസ്സ് ഭരണസമിതിക്കെതിരെ ഒന്നും പറയാനില്ലാത്തതു കൊണ്ടു നടത്തുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ക്കു പോലും രണ്ടു വര്‍ഷമായിട്ട് ഭരണത്തിനെതിരെ പരാതി ഇല്ലാതിരിക്കുമ്പോള്‍ സി പി എമ്മിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനി രാഷ്ട്രീയ സമരം നടത്തിയാതെന്നും രണ്ടു വര്‍ഷമായില്ലേ എന്നാ ഒരു സമരം നടത്തിയേക്കാം എന്ന രീതിയില്‍ നടത്തിയ പ്രഹസനമാണ് സി പി എം നടത്തിയതെന്നും ബാബു പുത്തനങ്ങാടിയും മുഹമ്മദ് ഷെഫീക്കും പറഞ്ഞു.
