സോമന്‍സ് ട്രാവല്‍ ഉത്സവ് ഇന്നു സമാപിക്കും

Web Desk
1 Min Read

കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന ത്രിദിന സോമന്‍സ് ട്രാവല്‍ ഉത്സവ് ഇന്ന് സമാപിക്കും. ആദ്യരണ്ടു ദിനങ്ങളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ഉത്സവിന്റെ സമാപനദിനമായ ഇന്നത്തെ വേദി സോമന്‍സിന്റെ പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസാണ്.

city exchange

വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളിലേയ്ക്കുള്ള ആകര്‍ഷക പാക്കേജുകളാണ് ഉത്സവിലുള്ളതെന്ന് സോമന്‍സ് ഗ്രൂപ്പ് എം ഡി എം കെ സോമന്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം. ഉത്സവില്‍ യൂറോപ്പ് ടൂര്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഉറപ്പായ ഡിസ്‌കൗണ്ടും നല്‍കും. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ട്.

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സോമന്‍സ് ഗ്ലോബല്‍ എഡ്യൂക്കേഷന്റെ എഡ്യൂക്കേഷണല്‍ ഫെയറും ഇതേ ദിവസങ്ങളില്‍ നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 79943 73444, 85898 85011.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!