ലൈംഗിക ആരോപണം; ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുഓമോ രാജിവച്ചു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുഓമോ രാജി സമര്‍പ്പിച്ചു. തൊഴില്‍ സ്ഥലത്തു വെച്ച് 11 സ്ത്രീകളെ ഗവര്‍ണര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ആന്‍ഡ്രൂ കുഓമോയുടെ രാജി.

city exchange


ഗവര്‍ണര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ കുഓമോയുടെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. അതിന് തയ്യാറാകാതിരുന്ന അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.


കുഓമോയുടെ അറ്റോണി റീത്ത ഗ്ലാവ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ റീത്ത ഗ്ലാവ് കുഓമോയ്‌ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയും രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച കുഓമോ രണ്ടാഴ്ചയ്ക്കകം താന്‍ സ്ഥാനമൊഴിയുമെന്ന് അറിയിക്കുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!