ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച നടക്കും. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി പ്രതിമാസം നടത്തുന്നതാണ് ഓപ്പണ്‍ ഹൗസ്.

city exchange

വൈകിട്ട് മൂന്നു മുതല്‍ അഞ്ച വരെ നേരില്‍ ഹാജരായും അഞ്ചു മുതല്‍ ഏഴുവരെ വെബെക്‌സിലും 55097295 എന്ന നമ്പറിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. വെബെക്‌സ് മീറ്റിംഗ് ഐ ഡി 23654158427, പാസ്‌വേര്‍ഡ് 112200 എന്നതാണ്. ഓപ്പണ്‍ ഹൗസിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നേതൃത്വം നല്‍കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!