

രാമന്തളി: രാമന്തളി ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കരപ്പാത്ത് ഉസ്മാന് (പ്രസി), കെ വി അബൂബക്കര്‍, യു അബ്ദുറഹിമാന് (വൈസ് പ്രസി), എം അബ്ദുല്‍ നസീര്‍ (ജന സെക്ര), പി ഹമീദ് മാസ്റ്റര്‍, പി അബ്ദുല്‍ ജബ്ബാര്‍ (സെക്ര), ഹാജി പി പി സുലൈമാന്‍ എന്നിവരാണ് ഭാരവാഹികള്‍.

റിട്ടേണിംഗ് ഓഫിസര്‍ മുഹമ്മദ് കരമുട്ടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി പി മുഹമ്മദലി
ഹാജി, തായിനേരി മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഖാത്തിം രാമന്തളി എന്നിവര്‍ പ്രസംഗിച്ചു.

രാമന്തളി അസിസ്റ്റന്റ് ഖത്തീബ് ഇബ്രാഹിം മദനി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. എം അബ്ദുല്‍ നസീര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

