
ദോഹ: വേനല്‍കാല നിയമങ്ങള്‍ ലംഘിച്ച് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിയോഗിച്ച 106 കമ്പനികള്‍ക്കെതിരേ ഖത്തറില്‍ നടപടി. ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവിലാണ് ഇത്രയും കമ്പനികള്‍ക്കെതിരേ് തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചത്.

മൂന്ന് ദിവസം ഈ സൈറ്റുകള്‍ അടച്ചിടും. ജൂണ് മാസത്തില്‍ 232 കമ്പനികള്‍ ആയിരുന്നു പ്രസ്തുത കുറ്റത്തില്‍ സമാന ശിക്ഷാ നടപടികള്‍ നേരിട്ടത്. കഠിന ഉഷ്ണത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് അധികൃതര്‍ നിയമം നടപ്പാക്കിയത്.
