ഐ എസ് ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്. ജയ്പൂരില്‍ നടന്ന 63-ാമത് ഐ എസ് ജി വാര്‍ഷിക സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. എസ് കെ സരിന്‍ അവാര്‍ഡ് കൈമാറി.

city exchange

ഐ എസ് ജി കേരള ചാപ്റ്റര്‍ പ്രസിഡന്റും വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ജി ഐ എന്‍ഡോസ്‌കോപ്പി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജിയുടെ എച്ച് ഒ ഡിയുമായ റോയ് ജെ മുക്കടയും ഐ എസ് ജി കേരള ചാപ്റ്റര്‍ സെക്രട്ടറിയും വി പി എസ് ലേക്ഷോര്‍ ഗ്യാസ്ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ആന്റണി പോള്‍, ഐ എസ് ജി മുന്‍ പ്രസിഡന്റ് ഡോ. പ്രകാശ് സക്കറി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!