

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

അമീര്‍ ജാപ്പനീസ് പ്രധാനമന്ത്രിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വികസനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കട്ടെയെന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിന് ആശയവിനിമയവും ഏകോപനവും വര്‍ധിപ്പിക്കുന്നതിന് സന്ദര്‍ശനത്തിന്റെ പ്രാധാന്യം അമീര്‍ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സഹകരണ ബന്ധങ്ങള്‍, പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥ, ഊര്‍ജ്ജ മേഖലകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാന പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ സ്പര്‍ശിച്ചു.

