ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹാജി കെ വി അബ്ദുല്ലക്കുട്ടി നാട്ടില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന ഹാജി കെ വി അബ്ദുല്ലക്കുട്ടി നാട്ടില്‍ നിര്യാതനായി.

city exchange

ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലുണ്ടായിരുന്ന കാലത്ത് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണത്തില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു.

അറബിക്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്.

- Advertisement -
Ad image

ഭാര്യ: സഫിയാബി. മക്കള്‍: റുക്‌നുദ്ദീന്‍, റഹ്മുദ്ദീന്‍, റൈഹാന, റുക്‌സാന. പിതാവ്: മൊയ്തീന്‍കുഞ്ഞ് മുസല്യാര്‍. മാതാവ്: ഖദീജ.

Share This Article
Leave a Comment
error: Content is protected !!