കലോത്സവങ്ങളെ വര്‍ഗീയ വത്ക്കരിക്കരുത്: റിയാദ് പുല്‍പറ്റ കെ എം സി സി

Web Desk
1 Min Read

റിയാദ്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉദ്ഘാടന സെഷനില്‍ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലൂടെ മുസ്‌ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് പുല്‍പറ്റ പഞ്ചായത്ത് കെ എം സി സി കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം മലപ്പുറം മണ്ഡലം കെ എം സി സി കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉത്ഘാടനം ചെയ്തു.

city exchange

പുല്‍പ്പറ്റ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഷൗക്കത്തലി പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജലീല്‍ കാരാപറമ്പ് സ്വാഗതവും സെക്രട്ടറി അബ്ദുസ്സമദ് പൂക്കോടന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് നിരീക്ഷകന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉനൈസ കെ എം സി സി ഭാരവാഹി മൂസ രണ്ടത്താണി, യൂനുസ് കൈതക്കോടന്‍, യൂനുസ് നാണത്ത് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷൗക്കത്തലി പുല്‍പ്പറ്റ (പ്രസി), ലത്തീഫ് വളമംഗലം, സൈഫു തോട്ടയ്ക്കാട്, അഷ്റഫ് പനോളി, സിറാജ് തോട്ടയ്ക്കാട്, ഫൈസല്‍ പാടവത്, നൗഷദ് ഷാപ്പിന്‍കുന്ന്, അബ്ദുസ്സമദ് പൂക്കോടന്‍ (ജന സെക്ര), സാദിക്കലി പൊത്തന്‍കോടന്‍ (വര്‍ക്കിംഗ് സെക്ര), ബഷീര്‍ പൂതനാരി, ബാഹിസ് പുല്‍പ്പറ്റ, കബീര്‍ പി സി, ശരീഫ് തോട്ടക്കാട്, ഇല്യാസ് പുല്‍പ്പറ്റ, യൂസഫ് തോരപ്പ (സെക്ര), റഫീഖ് ഒ പി (ട്രഷ), മൊയ്ദീന്‍കുട്ടി പുതിയത്ത് (ചെയര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!