ശൈഖ് തമീമും അബ്ദുല്ല രണ്ടാമന്‍ രാജാവും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല സെക്കന്റ് ഇബ്‌നു അല്‍ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും ജോര്‍ദാനും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും സഹകരണ ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു.

city exchange

മേഖലയില്‍ സ്ഥിരത, സുരക്ഷ, വികസനം എന്നിവ കൈവരിക്കുന്നതിനുള്ള വശങ്ങള്‍ കൂടാതെ പൊതുവായ ആശങ്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.

ജോര്‍ദാന്‍ രാജാവിനും സംഘത്തിനും അമീര്‍ അത്താഴ വിരുന്നൊരുക്കി. യോഗത്തിലും വിരുന്നിലും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും പങ്കെടുത്തു.

- Advertisement -
Ad image

ജോര്‍ദാന്‍ സംഘത്തില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ- പ്രവാസികാര്യ മന്ത്രിയുമായ അയ്മാന്‍ അല്‍ സഫാദി, ജനറല്‍ ഇന്റലിജന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്മദ് ഹുസ്‌നി, ഡോ. ജാഫര്‍ ഹസ്സന്‍, ഖത്തറിലെ ജോര്‍ദാന്‍ അംബാസഡര്‍ സായിദ് മുഫലിഹ് അല്‍ ലാൗസി എന്നിവരുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!