ചുമട്ടുതൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് ധര്‍ണയും നടത്തി

Web Desk
2 Min Read

ആലുവ: ചുമട്ട് തൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനും തൊഴില്‍ നിഷേധത്തിനും കോടതികളുടെ അന്യായമായ ഇടപെടലുകളിലും നിന്നും രക്ഷ നേടുന്നതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തുവാനും പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ചുമട്ടുതൊഴിലാളി മേഖലയില്‍ ഇ എസ് ഐ നടപ്പാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യ ുസി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

city exchange

കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്തു ഉപജീവനമാര്‍ഗ്ഗം നടത്തുന്നവരാണ്. ചുമട്ടുതൊഴിലാളി മേഖലയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. ചുമട്ട് തൊഴിലാളികളുടെ പെന്‍ഷന്‍ 70 വയസ്സ് വരെ ആക്കാനുള്ള തീരുമാനം ഈ തൊഴില്‍ മേഖല സംരക്ഷിക്കുവാന്‍ അല്ലെന്നും ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് തൊഴില്‍ നിയമം ക്ഷേമ ബോര്‍ഡിനും തൊഴില്‍ സംരക്ഷണത്തിനും ആവശ്യമായ ഭേദഗതികള്‍ വരുത്തിയില്ലെങ്കില്‍ അതിശക്തമായ സമരത്തിന്
ഐ എന്‍ ടി യു സി നേതൃത്വം കൊടുക്കുമെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ടി കെ രമേശന്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി എറണാകുളം ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഐ എന്‍ ടി യു സി സംസ്ഥാന ഭാരവാഹികളായ പി ടി പോള്‍, എം എം രാജു, ജില്ലാ നേതാക്കളായ പി എം ഏലിയാസ്, എം പി സലീം, പി പി അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ഫെഡറേഷന്‍ ഭാരവാഹികളായ അഡ്വ. അബു മൊയ്തീന്‍, ജെറിന്‍, ടി ഏലിയാസ്, ഡേവിഡ് തോപ്പിലാന്‍, അയ്യൂബ് കളമശ്ശേരി, കരീം ഏലിയാസ് കാരിപ്ര, ബാബു സാനി, ആനന്ദ് ജോര്‍ജ്, ജലാല്‍ നെട്ടൂര്‍, പി എ നാസര്‍, സക്കീര്‍ ഹുസൈന്‍, പി സി സുനില്‍, അരുണ്‍ ഗോപി, കെ എം മന്‍സൂര്‍, നദീര്‍ കൊച്ചി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!