ദിവാ കെ എസ് എല്‍ സീസണ്‍ 2 ഒറിക്സ് എഫ് സി ചാമ്പ്യന്മാര്‍

Web Desk
2 Min Read

ദോഹ: ദിവാ കാസര്‍കോട് സോക്കര്‍ ലീഗ് സീസണ്‍ രണ്ടിന്റെ ഫൈനലില്‍ വാള്‍ ടെക് വാരിയേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഒറിക്സ് എഫ് സി ജേതാക്കളായി.
ഖത്തര്‍ മിസഈദ് എം ഐ സി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ ഫൈനല്‍ തുല്യ ശക്തികളുടെ മത്സരമായിരുന്നു. റിസ്വാന്‍ പള്ളം നേടിയ ഇടങ്കാലന്‍ അടി വാള്‍ ടെക് വാരിയേഴ്‌സിന്റ് ഗോള്‍ പോസ്റ്റിലേക്ക് തുളച്ച് കയറി.

city exchange

ഖത്തറിലുള്ള കാസര്‍കോട് ജില്ലാക്കാരെ ഉള്‍പ്പെടുത്തി ഐ പി എല്‍ മാതൃകയില്‍ കളിക്കാരെ രജിസ്റ്റര്‍ ചെയ്തു ഫ്രാഞ്ചൈസികള്‍ ലേലം വിളിച്ചു ടീം തയ്യാറാക്കി ടൂര്‍ണമെന്റ് കളിക്കുന്ന രീതിയാണ് കെ എസ് എല്‍ (കാസര്‍കോട് സോക്കര്‍ ലീഗ്) സീസണ്‍ 2 കാസര്‍ക്കോട് സോക്കര്‍ ലീഗ് എന്ന പേരില്‍ ദിവാ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒന്നാം ഭാഗം കോവിഡിനു മുന്‍പ് 2019 ലാണ് നടത്തിയത്.

ദിവാ കെ എസ് എല്‍ സീസണ്‍ രണ്ടിന്റെ മാന്‍ ഓഫ് ദി ഫൈനലായി ഒറിക്സ് എഫ് സിയുടെ ഷറഫുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ കളിക്കാരെ ദിവാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കെ എസ് എല്‍ ചെയര്‍മാന്‍ നിസ്താര്‍ പട്ടേല്‍, ജനറല്‍ കണ്‍വീനര്‍ ഷജീം കോട്ടച്ചേരി ഹഫീസുള്ള കെ വി, അബ്ബാസ് ഊട്ടി, റിസ്വാന്‍ എന്നിവര്‍ പരിചയപ്പെട്ടു.

- Advertisement -
Ad image

ഒറിക്സ് എഫ് സിയുടെ സജ്ജാദ് ഗോള്‍ഡന്‍ ബോളും ഷറഫുദ്ദീന്‍ ഗോള്‍ഡന്‍ ബൂട്ടും കരസ്ഥമാക്കിയപ്പോള്‍ വാള്‍ ടെക് എഫ് സിയുടെ ഷമീം ഗോള്‍ഡണ്‍ ഗ്ലൗസ് കരസ്ഥമാക്കി. ബെസ്റ്റ് ഡിഫന്റായി വാള്‍ ടെക് എഫ് സിയുടെ ഷംസുദ്ദീനും എമര്‍ജിംഗ് കളിക്കാരനായി ഫോടോഗള്‍ഫിന്റെ സാന്‍ഫിറിനെയും തെരഞ്ഞെടുത്തു.

ജേതാക്കള്‍കുള്ള സമ്മാന ദാനം മുഹമ്മദ് കുഞ്ഞി, നിസ്താര്‍ പട്ടേല്‍, അബ്ബാസ് ഊട്ടി, ഷജീം കോട്ടച്ചേരി, റിസ്വാന്‍, ഷംസീര്‍, ഹഫിസുള്ള കെ വി, മുജ്തബ്, ജംഷീദ്, ഷബീര്‍, ഉമര്‍, ആസാദ്, അഫ്‌സല്‍, റിസ്വാന്‍ പള്ളം, ഷംസീര്‍ ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തില്‍ അല്‍സമാന്‍ ഓപ്പറേഷന്‍സ് ഹെഡ് സുബൈര്‍ കോട്ടിക്കുളം, ഇ പി അബ്ദുല്‍ റഹ്മാന്‍, വര്‍ക്കി ബോബി, മുഹമ്മദ് കുഞ്ഞി, നിസ്താര്‍ പട്ടേല്‍, നിഹാദ്അലി, അനസ് ജമാല്‍, അബ്ബാസ് ഊട്ടി, നൗഷാദ് കേസി, ഷബീര്‍ ടിഎംസി, ഫസല്‍ എന്നിവര്‍ പങ്കെടുത്തു. ഹഫീസുല്ല കെ വി സ്വാഗതവും ഷംസീര്‍ നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!