ഇശല്‍ നിലാവ് സീസണ്‍ 2 ഫ്‌ളയര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ മാപ്പിള പാട്ട് ആസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ് എമ്മും ചേര്‍ന്നൊരുക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 2 ഫ്‌ളയര്‍ റിലീസ് ചെയ്തു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഫൗണ്ടര്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരുമായ അമീറലി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ മുഖ്യപ്രായോജകരായ ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിന് നല്‍കിയാണ് ഫ്‌ളയര്‍ പ്രകാശനം ചെയ്തത്.

city exchange

അല്‍ മവാസിം ട്രാന്‍സ്‌ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, ട്രാവല്‍ പാര്‍ട്ണര്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, റാഗ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ്‌ലം, സ്റ്റുഡിയോ 8 മാനേജിംഗ് ഡയറക്ടര്‍ മഹേശ് താഴെപ്പുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആര്‍ ജെ നിസയും ആര്‍ ജെ ആശിയയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

- Advertisement -
Ad image

ഫെബ്രുവരി ഒന്‍പതിന് ഐ സി സി അശോക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത, മൈഥിലി എന്നിവര്‍ പങ്കെടുക്കും. ഇശല്‍ നിലാവിന്റെ സൗജന്യ എന്‍ട്രി പാസുകള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!