

റിയാദ്: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് നികുതി ഭീകരതായാണെന്നും റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ എം സി സി കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. വെള്ളത്തിന്റെ കരം കൂട്ടിയതും വൈദ്യുതി ചാര്‍ജ് കൂട്ടിയതുമൊക്കെ സാധാരണക്കാരായ ജനങ്ങളെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് കെ എം സി സി മങ്കട മണ്ഡലം ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം റിയാദ് മങ്കട മണ്ഡലം കെ എം സി സി കമ്മിറ്റി പ്രസിഡന്റ് നജ്മുദ്ദീന് മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അലിക്കുട്ടി തൈക്കാടന്‍ അധ്യക്ഷത വഹിച്ചു. റിയാസ് പരിയാരത്ത് സ്വാഗതവും അലിക്കുട്ടി തൈക്കാടന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷാഫി മാസ്റ്റര്‍ തുവൂര്‍, സഊദി കെ എം സി സി നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, റിയാദ് മങ്കട മണ്ഡലം കെ എം സി സി കമ്മിറ്റി ജനറല്‍ സെക്രട്ടറി റിയാസ് ചിങ്ങത്ത്, ഷഫീഖ് കുറുവ, അബ്ദുള്ള ഉരുണിയന്‍, കെ ടി അബൂബക്കര്‍, ഷബീബ് കരുവള്ളി, ഫാറൂഖ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ഷംസു അല്ലൂര്‍ ഖിറാഅത് നടത്തി. ഷമീര്‍ മാനു നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി ഉമ്മര്‍ ചൂരിപ്പുറത്ത് (പ്രസി), ജാഫര്‍ പൂളക്കല്‍, ഷഫീഖ് മണ്ടോത് പറമ്പില്‍, നൗഫല്‍ മൂന്ന്കണ്ടത്തില്, റാഫി ചക്കംതൊടി, അനീഷ് പാണരത്ത്, അമീര്‍ ഫൈസല്‍ മാമ്പ്രത്തൊടി (വൈസ് പ്രസി), ഗഫൂര്‍ കരുവാടി (ജന സെക്ര), ലുഖ്മാന് കല്ലിങ്ങല്‍, ഇസ്മായില്‍ മണ്ണുംകുളം, ഷിബിന്‍ വി പി പുഴക്കാട്ടിരി, ശംസുദ്ധീന്‍ അല്ലൂര്‍, അസ്ലം നെച്ചിക്കാട്ടില്‍, ഷഫീഖ് രാമപുരം (സെക്ര), ദില്‍ഷാദ് മഞ്ഞളാംകുഴി (ട്രഷ), ഉസ്മാന് പുലവഴി (ചെയര്‍) എന്നിവരെ തെരഞ്ഞെടുത്തു.

