

ദോഹ: ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ട്രാവലറുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയതെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

മൊത്തം 7,000 ലിറിക്ക ഗുളികകളാണ് കണ്ടെത്തിയത്. ഈ സാമഗ്രികള്‍ സ്വീകരിക്കുന്നതിന് ഉത്തരവാദികളായ സുരക്ഷാ അധികാരികളെ വിളിച്ചുവരുത്തിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും ഖത്തറിലെ അധികാരികള്‍ അടുത്തിടെ പരാജയപ്പെടുത്തിയിരുന്നു. അബു സംറ തുറമുഖത്ത് കാറിന്റെ ഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച കള്ളക്കടത്ത് ശ്രമം പിടൂകൂടിയത് ഈയിടെയാണ്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.

