

കോഴിക്കോട്: മാനാഞ്ചിറ എല്‍ ഐ സിക്ക് സമീപം ബസ് തട്ടി ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കുറ്റിച്ചിറ മുതിരപറമ്പത്ത് മമ്മദ് കോയ (71), ഭാര്യ കുറ്റിച്ചിറ എറമാക്ക വീട്ടില്‍ സുഹറ (62) എ്ന്നിവരാണ് മരിച്ചത്.

മക്കള്‍: ജമാദ് ഉസ്മാന് (എമിറേറ്റ്സ് ഫസ്റ്റ്), ജഫ്ന, ജൈസല്‍, ജലീസ, അഹ്ലന്.

മരുമക്കള്‍: പന്തക്കലകം മാമു, പി വി ഷിജില്‍, മണക്കാന്റെകം ഷിറിന്, പുതിയകം ഫറ, ആയിരാം വീട്ടില്‍ സൂഫ.
മയ്യത്ത് നമസ്ക്കാരം ശനിയാഴ്ച്ച വൈകിട്ട് നാലരയ്ക്ക് കണ്ണംപറമ്പ് പള്ളിയില്‍ നടക്കും.

