സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹ്മദി അന്തരിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബര്‍ അഹമദി എന്ന എ എം അഹ്മദി (91) നിര്യാതനായി. ഇന്ത്യയുടെ 26-ാമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

city exchange

1932 മാര്‍ച്ച് 25ന് ഗുജറാത്തില്‍ സൂറത്തില്‍ ജനിച്ച എ എം അഹ്മദി 1954ലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ജഡ്ജിയായ അദ്ദേഹം 1976ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായി. 1988ല്‍ സുപ്രിം കോടതി ജഡ്ജിയായി നിയമിതനായി.

1989ല്‍ സുപ്രിം കോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതല്‍ 1994 വരെ ഇന്ത്യയില്‍ നിയമ സഹായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

1994 ഒക്ടോബര്‍ 25 മുതല്‍ 1997 മാര്‍ച്ച് 24ന് വിരമിക്കുന്നതു വരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്നു.

Share This Article
Leave a Comment
error: Content is protected !!