

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു. പി വി അന്‍വര്‍ എം എല്‍ എ നല്കിയ പരാതിയിലാണ് നടപടി.

പോക്സോ, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസ്.
