റോട്ടറി വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

Web Desk
1 Min Read

വരാപ്പുഴ: മുട്ടിനകം മേപ്പാടത്ത് പാര്‍വതി സുബ്രഹ്മണ്യന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം റോട്ടറി 3201 ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍ നിര്‍വഹിച്ചു. റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണലും അഡ്വന്‍സര്‍ എന്‍ജിനിയറിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്.

city exchange

റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാത്യു സി ജോര്‍ജ്ജ്, സെക്രട്ടറി ശൈലേഷ് മോഹന്‍, റോട്ടറി ഡിസ്ട്രിക് പ്രോഗ്രാം ചെയര്‍മാന്‍ ജിബു പോള്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രഘുരാമചന്ദ്രന്‍, വാര്‍ഡ് അംഗം സ്വരൂപ് എന്‍ എസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, വാര്‍ഡ് അംഗങ്ങലായ ലിജു എം പി, ജിനി ജോജന്‍, അഡ്വന്‍സര്‍ കമ്പനി പ്രതിനിധികളായ അംബരീഷ്, സന്തോഷ്, ദിയ കുര്യാച്ചന്‍, രേഖ മുരളി, റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങളായ മദന്‍ മാത്യു, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!