യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

Web Desk
1 Min Read

ആലുവ: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അശോകപുരം കുറ്റിത്തെക്കേതില്‍ വീട്ടില്‍ വിശാല്‍ മുരളി (32)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ചുണങ്ങംവേലി സ്വദേശി ഗിരീഷിനാണ് കുത്തേറ്റത്.

city exchange

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി വീട്ടിലെത്തിയപ്പോള്‍ അന്വേഷണ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍, എസ് ഐമാരായ സി ആര്‍ ഹരിദാസ്, എസ് ശ്രീലാല്‍, എ എസ് ഐ ഹംസ, സി പി ഒമാരായ എന്‍ എ മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ്, സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!