

രാമന്തളി: സി എച്ച് എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിന്റെയും പി എസ് എം എസ് ടി എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ അഡ്മിഷന് ഉദ്ഘാടനവും കെ ജി ഫെസ്റ്റും സംഘടിപ്പിച്ചു. രാമന്തളി യതീംഖാന പ്രസിഡന്റ് സി കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2023-24 അധ്യയന വര്‍ഷത്തേക്ക് അഡ്മിഷന് നേടിയ മുഴവന്‍ വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ അഡ്മിഷന് കിറ്റ് കൈമാറി അഭിനന്ദനങ്ങള്‍ അറിയിച്ചു. മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. രാമന്തളി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുള്ള, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജലീല്‍ രാമന്തളി, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, പി കെ ഗഫൂര്‍, ചിറയില്‍ അഷ്റഫ്, ജമാല്‍ ഹുദവി, ഹനീഫ റഹ്മാനി, ശംസുദ്ധീന്‍ മാസ്റ്റര്‍, ഷമീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗംഗാധരന് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് പ്രധിനിധി റിയാസ് വാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ ജി വിദ്യാര്‍ഥികളുടെ മനോഹരമായ കലാപരിപാടികള്‍ അരങ്ങേറി.

