പൊതുഇടങ്ങളിലെ കൂടിച്ചേരലുകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടണം

Web Desk
1 Min Read

ദോഹ: വിദ്വേഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുമ്പോള്‍ മനുഷ്യര്‍ പരസ്പരം അടുത്തറിയാന്‍ അവസരം നല്‍കുന്ന പൊതുഇടങ്ങളിലെ കൂടിച്ചേരലുകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് ഐ സി എഫ് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുസലാല്‍ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ചായ ചര്‍ച്ച’ ഇന്ത്യന്‍ മീഡിയാ ഫോറം ട്രഷറര്‍ ഷഫീഖ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഇ എ നാസര്‍ (കെ എം സി സി), സുഹാസ് പാറക്കണ്ടി (സംസ്‌കൃതി), അജറ്റ് എബ്രഹാം തോമസ് (ഇന്‍കാസ്), നംഷീര്‍ ബഡേരി (ഖത്തര്‍ മലയാളീസ് ഗ്രൂപ്പ്), ഷഫീന്‍ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി), മുബാറക് (സില്‍കോ ഗ്രൂപ്പ്), ഷുക്കൂര്‍ (ഗ്രേറ്റ് ഹൈപ്പര്‍), മുഹമ്മദ് മഅറൂഫ് (ആര്‍ എസ് സി) തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സി എഫ് നോര്‍ത്ത് സെന്‍ട്രല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹൈല്‍ കുറ്റ്യാടി മോഡറേറ്റര്‍ ആയിരുന്നു.
ഷൗക്കത്ത് സഖാഫി, മുജീബ് സഖാഫി, മുസ്തഫ സഖാഫി സംബന്ധിച്ചു.

- Advertisement -
Ad image

നജീബ് കാളച്ചാല്‍ സ്വാഗതവും മുസ്തഫ നരിപ്പറമ്പ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!