

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ 22- 23 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. രണ്ടു മാസം മുമ്പ് ഭിന്ന ശേഷിക്കാര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. അതില്‍ പങ്കെടുത്തവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സഹായ ഉപകരണങ്ങള്‍ക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 2.58210 ലക്ഷം രൂപ വെച്ചാണ് പദ്ധതി നടപ്പാക്കിയത്.

ചൂര്‍ണ്ണിക്കര പഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണ പരിപാടി പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീല ജോസ്, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, അലീഷ ലിനീഷ്, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, സുബൈദ യൂസഫ്, സബിത സുബൈര്‍, ലീന ജയന്‍, റംല അലിയാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനിത എന്നിവര്‍ പ്രസംഗിച്ചു.
