

കോഴിക്കോട്: കേരളത്തിലും വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. ഗള്‍ഫ് നാടുകളിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്.

കോഴിക്കോട് കാപ്പാടും കുളച്ചലിലും മാസപ്പിറവി കണ്ടതോടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍, സംയുക്ത ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരും ഖലീലുല്‍ ബുഖാരി തങ്ങളും മാസപ്പിറവി സ്ഥിരീകരിച്ചു. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും വ്യാഴാഴ്ച റമദാന്‍ ഒന്നാണെന്ന് പ്രഖ്യാപിച്ചു.
