
ആലുവ: കീഴ്മാട് ലിഫ്റ്റ് ഇറിഗേഷന്റെ ആലുവ ട്രാന്‍സ്പോര്‍ട് റൂട്ടിലെ തോട്ടുമുഖം ഭാഗത്തെ സൈഡുകള്‍ ഇടിഞ്ഞു അപകട ഭീഷിണിയിലായിരുന്ന കനാല്‍ 250 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ കെട്ടി സംരക്ഷിക്കുന്നതിനും റോഡ് സൈഡ് ഫെന്‍സിങ്ങ് കെട്ടി സംരക്ഷിക്കുന്നതിനുമായി 46 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇതിന്റെ പണികള്‍ ആരംഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

