നെടുമ്പാശ്ശേരിയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നു വീണു

Web Desk
0 Min Read

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

city exchange

ഹെലികോപ്്ടറിലുണ്ടായിരുന്ന മൂന്നു പേരില്‍ ഒരാള്‍ക്ക് പരുകക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്ക്കാലികമായി അടച്ചു.

റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പറന്നുയരാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികോാപ്റ്റര്‍ നീക്കിയ ശേഷം റണ്‍വേ തുറക്കും.

- Advertisement -
Ad image

ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരും കോസ്‌റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share This Article
Leave a Comment
error: Content is protected !!