എയര്‍ ഇന്ത്യയും നേപ്പാള്‍ എയര്‍ലൈന്‍സും നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം

Web Desk
1 Min Read

കാഠ്മണ്ഡു: എയര്‍ ഇന്ത്യ- നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ പറന്നെത്തിയത് ആശങ്കയായി. വന്‍ ദുരന്തത്തിന് മുമ്പ് മുന്നറിയിപ്പ് സംവിധാനങ്ങളില്‍ പൈലറ്റുമാര്‍ക്ക് വിവരം ലഭിച്ചതോടെ സമയോചിതമായി നടത്തിയ നടപടികളാണ് ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

അശ്രദ്ധയെ തുടര്‍ന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സസ്പെന്‍ഡ് ചെയ്തതായി സി എ എ എന്‍ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു.

മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവുമാണ് കൂട്ടിയടിക്കുന്ന സാഹചര്യത്തിലെത്തിയത്. എയര്‍ ഇന്ത്യ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നുവെന്ന് നിരൗള പറഞ്ഞു.

- Advertisement -
Ad image

രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറില്‍ തെളിഞ്ഞതോടെ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 7,000 അടിയിലേക്ക് താഴ്ന്നതായി വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

സംഭവസമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ സസ്‌പെന്റ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!