ഒ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹവിരുന്നില്‍ ആയിരങ്ങള്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. വിഷു, ഈസ്റ്റര്‍, റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചത്.

city exchange

എ ഐ സി സി അംഗം അഡ്വ. എം ലിജു മുഖ്യാതിഥിയായിരുന്നു. ഇഫ്താര്‍ സംഗമത്തിലും സ്‌നേഹവിരുന്നിലും ആയിരങ്ങള്‍ പങ്കെടുത്തു. ഗ്രൂപ്പതീതമായി കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗം ആളുകളും പരിപാടിയില്‍ പങ്കെടുത്തു.

മതത്തിനപ്പുറത്ത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും എല്ലാ ആഘോഷങ്ങളും ആഘോഷിക്കുന്നവരാണെന്നും അവര്‍ ജനാധിപത്യ വിശ്വാസികളും അഡ്വ. എം ലിജു പറഞ്ഞു. ഷമീര്‍ ഏറാമല, ശ്രീജിത്ത് എസ് നായര്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍, ജീസ് ജോസഫ്, സിഹാസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!