
അറബ് ലോകത്തു പ്രവാസി സമൂഹം വീണ്ടുമൊരു ഓണാഘോഷത്തെ വരവേല്‍ക്കുകയാണ്. അറബ്- കേരളീയ സമൂഹങ്ങള്‍ വിഭവ സമൃദ്ധമായ സദ്യയൊരുക്കി അതിഥികളെയും സുഹൃത്തുക്കളെയും വിരുന്നു വിളിച്ചു വളരെ സന്തോഷത്തോടെ ഒന്നിച്ചിരുന്നു കഴിച്ചാണ് ഈദ്, ഓണം ആഘോഷങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിരുന്നത്. കോവിഡ് കാലത്തു സാര്‍വ ദേശീയ സദ്യ ഒരുക്കാനാകാതെ പ്രവാസി സമൂഹം സ്വന്തം കുടുംബത്തോടൊപ്പം മാത്രം ഒതുക്കി നിര്‍ത്തുകയാണ്. എന്നാല്‍ ഓണത്തിന്റെ സന്ദേശം
കുടുംബത്തിന്റെ അതിരുകള്‍ക്കപ്പുറം ഒഴുകിപ്പരക്കണം. സന്തോഷത്തിന്റെ, സമഭാവനയുടെ ഉത്തമ ഭാവം വാക്കുകളിലൊതുങ്ങാതെ പ്രായോഗിക ജീവിതത്തിലെത്തിക്കണം. അതിനുള്ള മികച്ച അവസരമാണിന്നത്തേത്.

വിഭവ സമൃദ്ധമായ സദ്യകള്‍

രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് സദ്യ. ഓണം സസ്യാഹാരം മാത്രം അടങ്ങുന്നതായിരിക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വാഴയിലയില്‍ പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി തന്നെയാണ് പ്രവാസികളും പിന്തുടര്‍ന്നു പോരുന്നത്. പത്തു മുതല്‍ 28 കൂട്ടം വരെ വിഭവങ്ങള്‍ ചേരുന്ന സമൃദ്ധമായ സദ്യയാണ് ഓണം സ്‌പെഷ്യല്‍.
സദ്യ വിഭവങ്ങള്‍ സാധാരണയായി ചോറ്, കറികള്‍ പായസം, പഴം, മോര് തൈര്, പപ്പടം, ഉപ്പേരി തുടങ്ങിയവയും മറ്റുമാണ്. വിവിധ ഇനം കറികള്‍ ഉള്ളതിനാല്‍ ഊണു കഴിക്കുന്നവരുടെ വൈവിധ്യമാര്‍ന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേര്‍ന്നുപോകുന്നു എന്നത് സദ്യയുടെ പ്രത്യേകതയാണ്.

വിഭവങ്ങള്‍: വിവിധ രാജ്യങ്ങളില്‍ നിന്നും
നാടിനേക്കാള്‍ സമൃദ്ധമായി ഗള്‍ഫിലും വാഴയിലയും പച്ചക്കറികളും ഇത്തവണ ലഭ്യമായിരുന്നു. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും വാഴയില എത്തിയപ്പോള്‍ കുത്തരിയുടെ ചോറ്, സാമ്പാര്‍, കാളന്‍, പുളിശ്ശേരി, എരിശ്ശേരി, ഓലന്‍, അവിയല്‍, കൂട്ടുകറി, ഉപ്പേരി, അച്ചാര്‍, പുളി, പപ്പടം, പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങിയ പ്രധാന സദ്യ വിഭവങ്ങള്‍ ഒരുക്കനാനാവശ്യമായ എല്ലാ പച്ചക്കറികളും ഗള്‍ഫില്‍ എത്തുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നാണ്.
ഒട്ടുമിക്ക പച്ചക്കറികളും ഇന്ത്യയില്‍ നിന്നും എത്തുമ്പോള്‍ ഇഞ്ചി ചൈനയില്‍ നിന്നും വെളുത്തുള്ളി വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിയത്. ഇന്ത്യയെ കൂടാതെ ഇറാന്‍, യു കെ, ലെബനന്‍, സ്‌പെയിന്‍, ഹോളണ്ട്, യു എസ് എ, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ സുലഭമായി എത്തുന്നു.
അരി കൂടുതലും ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നുണ്ട്. എന്നാലും ഓണ സദ്യക്ക് പാലക്കാടന്‍ മട്ട തന്നെയാണ് കൂടുതലും ഉപയോഗിച്ച് വരുന്നത്.
ഇപ്പോഴാണ് പ്രവാസിയുടെ സദ്യ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ സംഗമമായി സാര്‍വ്വ ദേശീയ സദ്യയായി മാറുന്നത്.
പായസ മേള:
വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂര്‍ണ്ണമാകുകയുള്ളൂ. അട, സേമിയ, ചെറുപയര്‍, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങളാണ് പ്രവാസികള്‍ ഒരുക്കി വരുന്നത്. ഖത്തറിലെ റസ്റ്റോറന്റുകളഉം ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഇത്തവണ ഗംഭീര പായസ മേള തന്നെയാണ് ഒരുക്കുന്നത്. അടപ്രഥമന്‍, പഴം പ്രഥമന്‍, ഗോതമ്പു പായസം, മത്തങ്ങാ പായസം, ഇളനീര്‍ പായസം, ചക്ക പ്രഥമന്‍, മാമ്പഴ പായസം, ചെറുപയര്‍ പായസം, കോക്‌ടൈല്‍ പായസം തുടങ്ങി ഒട്ടേറെ പായസങ്ങള്‍ മേളയില്‍ ഉണ്ടാകും.

പ്രവാസി നാട്ടുകൂട്ടങ്ങളുടെ ആഘോഷങ്ങള്‍
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജി സി സി രാജ്യങ്ങളിലെ ഒട്ടുമിക്ക പ്രവാസി സംഘടനകളും നാട്ടുകൂട്ടങ്ങളുമൊക്കെ ഒരുമിച്ചു കൂടി വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഒത്തുകൂടുന്ന കാഴ്ച കാണാം. ഓരോ കുടുംബവും ഓരോ തരം വിഭവം ഒരുക്കിയാണ് നാട്ടുകൂട്ടങ്ങളുടെ ആഘോഷങ്ങളില്‍ എത്തുന്നത്. ഓണം, ഈദ് കലാ പരിപാടികള്‍ക്ക് ശേഷം അതി ഗംഭീര സദ്യ കഴിച്ചു പരസ്പരം സ്‌നേഹം പങ്കുവെച്ച് മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്ന അതി സുന്ദരമായ കാഴ്ച എവിടെത്തേക്കാളും അധികം പ്രവാസികള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട് കോവിഡ് കാലത്തു സാര്‍വ ദേശീയ സദ്യ ഒരുക്കാനാകാതെ പ്രവാസി സമൂഹം വിതുമ്പുകയാണ്.

ആഘോഷം സഹജീവി സ്‌നേഹത്തോടെ
ഒരുപാട് തരം കറികള്‍ ഒരുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് അധികവും ബാച്ലര്‍ പ്രവാസികള്‍ സദ്യ പാക്കുകള്‍ വാങ്ങി
ഓണം, പെരുന്നാള്‍ സദ്യ ഉണ്ണാന്‍ കാരണം. പായസം അടക്കം 24 തരം വിഭവങ്ങള്‍ അടങ്ങിയ പാക്കിന് 30 മുതല്‍ 35 റിയല്‍ ആണ് വിപണിയില്‍ വില. കുടുംബവുമൊത്ത് താമസിക്കുന്നവര്‍ അധികവും ബന്ധുക്കള്‍ക്കും മറുനാട്ടുകാരായ അയല്‍ക്കാര്‍ക്കും ഓണം, പെരുന്നാള്‍ പകര്‍ന്നുകൊടുത്ത് ആഘോഷിക്കുമ്പോള്‍, സഹഭോജനം നടത്തിയാണ് ബാച്ലര്‍ പ്രവാസികള്‍ ആഘോഷിക്കുന്നത്.


